World

വെസ്റ്റ് ബാങ്കില്‍ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 26 കാരിയായ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ വിപുലീകരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെ, ഐസെനൂര്‍ എസ്ഗി എയ്ഗി ആണ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. തുര്‍ക്കി പൗരത്വം കൂടിയുള്ള അയ്സെനുര്‍ […]

Keralam

നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: മന്ത്രി

തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ […]

Keralam

ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍ പാതയിലാണ് 2,200 […]

Keralam

‘വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ […]

Keralam

പൂക്കാലം വരവായി; പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. ഇനി പത്തു ദിവസം കാത്തിരിപ്പാണ് പുത്തൻ ഉടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാൻ. പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള […]

Keralam

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ് അന്തരിച്ചു

കരുനാഗപ്പള്ളി: ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. മൃതദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോണ്‍ഗ്രസ് ഭവനിലും തുടര്‍ന്ന് കോഴിക്കോട് കുടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് […]

India

ഭൂമി കുംഭകോണ കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു

മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി . കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ […]

Keralam

‘കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നിവിന്‍ പോളി

കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ […]

Keralam

പി.വി അൻവറിന്റെ പരാതി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്.അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ […]

Keralam

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കെപിസിസിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തി പ്രതിഷേധം […]