Keralam

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓഗസ്റ്റ് 30 ന് മലപ്പുറം, […]

Local

യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ആഗസ്റ്റ് 28 ന്

അതിരമ്പുഴ : യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ഓഗസ്റ്റ് 28ന് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി  ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉത്സവ് – 2k24 ഉദ്ഘാടനം നിർവഹിക്കും. […]

Movies

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ […]

District News

മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് […]

District News

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുരു കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് […]

India

തിരച്ചില്‍ പുനഃരാരംഭിക്കണം; അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗവലി പുഴയില്‍ ഡ്രെഡ്ജിങ് തുടങ്ങണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ഇതിനായി ഡ്രെസ്ജിങ് മെഷീന്‍ കൊണ്ട് വന്ന് തിരച്ചില്‍ പുനരാരംഭിക്കണം എന്നാണ് ആവശ്യം. ഈ മാസം 28 […]

Keralam

‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ അത് ലഭ്യമാക്കും. പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ […]

Keralam

മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരം; സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു

മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജി […]

India

ഏകീകൃത പെന്‍ഷന്‍ പദ്ധതി അറിയാം; പ്രധാന അഞ്ചു പോയിന്റുകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസമാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 23 ലക്ഷം ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി, വിരമിച്ചതിന് ശേഷം ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിയാണ് പങ്കാളിത്ത രീതിയില്‍ തന്നെയുള്ള പുതിയ പദ്ധതിക്ക് മന്ത്രിസഭ […]

Keralam

മുംബൈ- തിരുവനന്തപുരം വിമാനത്തിന് ബോംബ് ഭീഷണി; എമർജൻസി ലാൻഡിങ്

തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. […]