India

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ കൗണ്ട്ഡൗണിന് തുടക്കം; പാർട്ടി പതാക നാളെ പുറത്തിറക്കും

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വിജയ് തന്നെ പതാക ഉയര്‍ത്തും. തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പതാക പ്രകാശന […]

Technology

ബിഎസ്എന്‍എല്‍ സേവനത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള കാരണം വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍ മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. കീപാര്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി 2 […]

Sports

ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്‌

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെ രണ്ടാമതായാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്. ധോണിക്ക് മുന്‍പ് ഒന്നാമതായി ഓസീസ് ഇതിഹാസം റോഡ്‌നി മാര്‍ഷിനെയും മൂന്നാമതായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെയുമാണ് […]

India

‘ഇത് മോദിക്കും കേന്ദ്ര സര്‍ക്കാരിനുമുള്ള പാഠം’; ലാറ്ററൽ എൻട്രി നിയമനം പിന്‍വലിച്ചതില്‍ പ്രതികരിച്ച്; കെസി വേണുഗോപാൽ

ന്യൂഡൽഹി: ഉന്നത തസ്‌തികകളില്‍ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള പരസ്യം കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചതില്‍ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇന്നലെയാണ് (ഓഗസ്റ്റ് 20) വിവാദങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പരസ്യം നീക്കം ചെയ്‌തത്. ഇത് നരേന്ദ്ര മോദിക്കും ബിജെപി-ആർഎസ്എസ് ഭരണകൂടത്തിനുമുളള പാഠമാണെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു. […]

Movies

‘ഫൗണ്ട് ഫൂട്ടേജ് പരീക്ഷണവുമായി മഞ്ജു വാര്യരും സൈജു ശ്രീധരനും’; ‘ഫൂട്ടേജ്’ ആഗസ്റ്റ് 23ന് തിയേറ്ററിൽ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ ആഗസ്റ്റ് 23ന് തിയേറ്ററിലെത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ തീർത്തുമൊരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് […]

Keralam

‘മാപ്പ് പറയണം’, മുഖ്യമന്ത്രിക്ക് പരാതിയും നൽകും; പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ

തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയിൽ ഇരുത്തി പോലീസിനെതിരെ വിമർശനം നടത്തിയ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അൻവർ എംഎൽഎയുടെ വിമർശനം. പോലീസുകാരിൽ […]

Keralam

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എട്ടു ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ […]

Keralam

തൃശ്ശൂരിലെ പുലികളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം […]

Keralam

വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം […]

India

ഡ്രഡ്ജർ എത്തിയില്ല; അർജുനായുള്ള തിരച്ചിൽ ഇന്നില്ല, ഈശ്വർ മൽപെ കുടുംബത്തെ കാണും

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം ഷിരൂരിൽ […]