’50 വർഷമായി കോഴക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചത് കോർപ്പറേഷന്റെ അനാസ്ഥ’: രമേശ് ചെന്നിത്തല
കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ കോർപ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്. 50 വർഷമായി കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. […]
