Keralam

കനത്ത മഴ; 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: മഴ ശക്തമാകുന്ന സാഹചര്യത്തിൽ തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകൾ , പ്രൊഫഷണൽ കോളെജുകൾ , ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

Health

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാല്‍ അപകടനില തരണം ചെയ്തു. കോഴിക്കോട് […]

Keralam

കാഫിർ സ്ക്രീൻഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വടകര പോലീസ് ഇൻസ്‌പെക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കണമെന്ന് നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമുഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിവാദത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് […]

Health

അമീബിക് മസ്തിഷ്കജ്വരം: ജർമ്മനിയിൽ നിന്ന് ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ കേരളത്തിൽ എത്തിച്ചു

അപൂർവ രോ​ഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ‌ നിന്നാണ് മരുന്ന് എത്തിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തി മരുന്ന് കൈമാറി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും. വളരെ അപൂർവമായി ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. […]

Uncategorized

വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു, എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി’: കെ സുരേന്ദ്രൻ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ഇതിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും യാത്രാ […]

Keralam

കനത്ത മഴ: തൃശ്ശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ഡാമുകള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്ന് വിട്ടത്. പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റര്‍ വീതം തുറന്നു. പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ 7.5 […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്, സീറ്റ് പിടിച്ച് ബിജെപി

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ച് ബിജെപി. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക. ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ […]

Keralam

കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട് : സൈബര്‍ തട്ടിപ്പുകളിൽ പെട്ടുപോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പല രൂപത്തിലാണ് തട്ടിപ്പുകാർ ഇരകളില്‍ നിന്ന് പണം കൈക്കലാക്കുന്നത്. ഇതിന്‍റെ ഏറ്റവും പുതിയ തലമാണ് വെർച്ച്വൽ അറസ്റ്റ്. വെര്‍ച്വല്‍ അറസ്റ്റ് വഴിയുള്ള തട്ടിപ്പ് കേരളത്തിൽ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പരാതികളും ഇതിനോടകം രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. ചില […]

District News

കോട്ടയത്ത് പരിസ്ഥിതി സൗഹൃദ ഓട്ടോസ്റ്റാൻ്റ് ആരംഭിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും OISCA ഇൻ്റർനാഷണൽ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓട്ടോ സ്റ്റാൻഡ് പരിസ്ഥിതി സൗഹൃദ ഓട്ടോ സ്റ്റാൻഡ് ആയി പ്രവർത്തനം ആരംഭിച്ചു. ചെടിച്ചട്ടികൾ സ്ഥാപിച്ചും ഓട്ടോ തൊഴിലാളികൾക്ക് വെയിൽ കൊള്ളാതെ വിശ്രമിക്കുന്നതിന് കുടകൾ നൽകുകയും മറ്റു പരിസ്ഥിതി സൗഹൃദ ഓട്ടോ തൊഴിലാളി ക്ഷേമ […]

No Picture
Keralam

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ […]