Keralam

ഡിവൈഎഫ്‌ഐ നേതാവിൻ്റെ ശബ്ദരേഖ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; ശരത്തിനോട് വിശദീകരണം തേടി സിപിഐഎം; നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം

തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം തേടി പാര്‍ട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശരത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങള്‍ എസി മൊയ്തീന്‍ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് […]

Keralam

നെയ്യാറ്റിൻകര ഗോപൻ്റെ സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

നെയ്യാറ്റിൻകര ഗോപൻ്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. സമാധിയായെന്ന് ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമി മരിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഗോപൻ സ്വാമിയുടെ മരണത്തിൽ […]

Keralam

ഹെര്‍ണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു, പക്ഷേ ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ല; നിര്‍ധന കുടുംബത്തിന് സഹായമേകാം

മാസം തികയാതെ ശാരീരിക പ്രശ്‌നങ്ങളുമായി പിറന്ന പിഞ്ചു കുഞ്ഞ് സുമനസ്സുകളുടെ സഹായം തേടുന്നു. ഹെര്‍ണിയ ബാധിച്ച കുഞ്ഞിൻ്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ലാത്തതാണ് കുടുംബത്തെ വലയ്ക്കുന്നത്. ഒരു ലക്ഷത്തി അമ്പത്തയ്യായിരം രൂപ കൂടി കിട്ടിയാല്‍ മാത്രമേ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ. ഇന്നാണ് […]

Business

കുതിപ്പിന് അവധി; ഇപ്പോഴും സ്വര്‍ണം താങ്ങാവുന്ന വിലയിലെത്തിയോ? അറിയാം ഇന്നത്തെ നിരക്കുകള്‍

സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. പവന് 81000 രൂപയില്‍ നിന്ന് ഇന്നും താഴ്ചയുണ്ടായിട്ടില്ല. പവന് 81520 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് ഇന്ന് 10,190 […]

World

ഖത്തര്‍ പ്രധാനമന്ത്രിയും ട്രംപുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച; ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തേക്കും

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇസ്രയേല്‍ ആക്രമണത്തെ ട്രംപ് എതിര്‍ക്കുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ ഈ കൂടിക്കാഴ്ച. വാഷിംഗ്ടണില്‍ നടക്കുന്ന അത്താഴവിരുന്നിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച […]

India

‘സംസാരിക്കുന്നതിന് മുമ്പ് അനുമതി തേടൂ’; രാഹുൽ ഗാന്ധിയും യുപി മന്ത്രിയും തമ്മിൽ വാക്പോര്

രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ. അംഗങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചെയറിൻ്റെ അനുമതി തേടണമെന്ന് ദിനേശ് പ്രതാപ് സിംഗിനോട് പറഞ്ഞതിനെത്തുടർന്ന് ആണ് വാഗ്വാദം. കളക്ടറേറ്റിലെ ബചത് ഭവനിൽ നടന്ന ജില്ലാ […]

Entertainment

കാന്താര-2 പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് ഫിയോക്ക്; ചിത്രം ഒക്ടോബര്‍ 2ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും

ഹോംബാലെ ഫിലിംസിൻ്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്‍വലിച്ചു. ഫിലിം ചേമ്പറിൻ്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം.  […]

Keralam

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ച് കോടതി. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്നാണ് നിർദേശം. വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു […]

Keralam

മൂന്നാറിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിക്കുകയും ഇതിൻ്റെ ഭാഗമായി വാഹനം തെന്നി […]

World

നേപ്പാൾ സംഘർഷം; മരണം 51 ആയി

നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെയും കണക്കുകളാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടരിരിക്കുന്നത്. ഒരു ഇന്ത്യക്കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. […]