India

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം കേരളത്തിലേക്ക്; നിർമ്മല കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഇന്ന് മടങ്ങും

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങും. കേരള സർക്കാരിൻ്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്. ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിപ്പോയത്. ഏറെ […]

India

പോലീസും അക്രമികളും ഏറ്റുമുട്ടി; നരേന്ദ്രമോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരിൽ സംഘർഷം. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. 2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും. മൂന്നാം കക്ഷികളല്ലാത്ത പരാതിക്കാര്‍ രംഗത്ത് വരാത്തതാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ, നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ […]

India

പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; കലാപം ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിൽ കേന്ദ്ര സേനയും, പോലീസും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ ചില സംഘർഷങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. […]

Keralam

പി പി തങ്കച്ചൻ്റെ വേർപാടിൽ ഷാഫി പറമ്പിൽ എം പി;‘സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവ്, പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും അടിയുറച്ച് വിശ്വസിച്ച നേതാവ്’

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ വേർപാടിൽ അനുശോചിച്ച് ഷാഫി പറമ്പിൽ എം പി. സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവായിരുന്നു പി.പി. തങ്കച്ചൻ. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവ്. പാർട്ടിയെക്കാൾ വലുതല്ല […]

Keralam

‘ലിബിയൻ സ്ഥാനപതി ആകാനുള്ള അവസരം നിരസിച്ച പി പി തങ്കച്ചൻ’; അനുസ്മരിച്ച് രമേശ് ചെന്നിത്തല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചൻ്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വെല്ലുവിളി നേരിടുന്ന കാലത്ത് മുന്നണിയെ ശക്തമായി നിലനിർത്തുന്ന കാര്യത്തിലും പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും പി പി തങ്കച്ചൻ കാണിച്ച പക്വത ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്നലെ […]

Keralam

ആഭ്യന്തര മന്ത്രി പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടില്‍; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചു. സര്‍ക്കാരിൻ്റെ പോലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിൻ്റെതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല. സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം […]

Entertainment

ഇത്ര വിജയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, ദൃശ്യം ഞാൻ തന്നെ നിർമ്മിച്ചേനെ ; ജീത്തു ജോസഫ്

ദൃശ്യം സിനിമകൾക്ക് ഇത്രയും വലിയ വിജയം നേടാനാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രം ഞാൻ തന്നെ നിർമ്മിച്ചേനേയെന്ന് സംവിധായകൻ ജീത്തു ജോസഫ്. ആസിഫ് അലി നായകനാകുന്ന തൻ്റെ പുതിയ ചിത്രം മിറാഷിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിൻ്റെ കമന്റ്. “ദൃശ്യം ഒരു മികച്ച ചിത്രമാകുമെന്ന് കരുതി […]

World

‘ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു’; നെതന്യാഹുവിനെതിരെ അതിരൂക്ഷവിമർശനം തുടർന്ന് ഖത്തർ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ഇസ്രയേൽ നടപടിയിൽ […]

Keralam

‘വേടനെതിരായ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചന, സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കുടുംബത്തിൻ്റെ പരാതിയിലുള്ളത്.  തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ തന്നെ കോടതിയെ […]