World

ലോക ചരിത്രത്തെ പിടിച്ചുകുലുക്കിയ 9/11; വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം

ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അല്‍ ഖ്വയിദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല.  2001 സെപ്തംബര്‍ 11, രാവിലെ എട്ട് മുപ്പത്. ലോക വ്യാപാരകേന്ദ്രത്തിന്റെ ഏറ്റവും ഉയരംകൂടിയ രണ്ട് ടവറുകളിലേക്ക് ഭീകരര്‍ […]

Keralam

രാഹുലിനെ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടില്‍ വി ഡി സതീശന്‍; എതിര്‍ത്ത് ഒരു വിഭാഗം; ഉള്‍പ്പാര്‍ട്ടി കലഹം അവസാനിക്കുന്നില്ല

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതി ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെതിരെ […]

World

‘ഖത്തറിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ല’; ഇസ്രയേൽ പ്രധാനമന്ത്രിയോട് ട്രംപ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹുമായി ടെലഫോണിൽ ചർച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ദോഹയിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതിനിടെ ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി […]

World

‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് […]

Keralam

‘ജലീലിൻ്റെ മനോനിലതെറ്റി, മുഖ്യമന്ത്രി വേണ്ട ചികിത്സ നൽകണം’; ഫിറോസ് കൃത്യസമയത്ത് പ്രതികരിക്കും; യൂത്ത് ലീഗ്

പി കെ ഫിറോസിനെതിരായ കെ ടി ജലീലിൻ്റെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തിൽ മന്ത്രി സ്ഥാനം പോയ ആളാണ് ജലീൽ. അതിന് അദ്ദേഹത്തിന് ലീഗിനോട് വൈരാഗ്യം ഉണ്ട്.അതിൻ്റെ കലിപ്പാണ് ജലീൽ തീർക്കുന്നത്. കെ ടി […]

Entertainment

‘നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..’; ഉറുമി രണ്ടാം ഭാഗം; തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

പൃഥ്വിരാജ് നായകനായി, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഉറുമി. 2011 ല്‍ പുറത്തിറങ്ങിയ അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ വിദ്യ ബാലന്‍, നിത്യ മേനോന്‍, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സാങ്കേതികമായും കഥ പറച്ചിലിലുമെല്ലാം കാലത്തിന് […]

India

വ്യക്തിത്വ സംരക്ഷണത്തിനായി നിയമപോരാട്ടം; ഡൽഹി ഹൈക്കോടതിയിൽ അഭിഷേക് ബച്ചൻ

സ്വകാര്യ ചിത്രങ്ങളും വ്യക്തിത്വ വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടവുമായി അഭിഷേക് ബച്ചൻ. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തൻ്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ വ്യക്തിത്വവും സ്വകാര്യ വിവരങ്ങളും […]

Keralam

മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട, 20 രൂപ തിരികെ ലഭിക്കും; ബെവ്‌കോയുടെ പുതിയ പദ്ധതി ഇന്ന് മുതൽ

കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് ഒരു പുതിയ മാതൃക തീർക്കുന്നു. നിലവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 […]

India

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് […]

Gadgets

അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ

ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് […]