Entertainment

‘മിറാഷ്’ എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച “ഇള […]

Keralam

തിരു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുരുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യത തേടി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം. സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. […]

Keralam

‘ബീഹാർ -ബി ഡി പോസ്റ്റ്; എൻ്റെ അറിവോടെയല്ല, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് ഞാനാണ്’: വി ടി ബൽറാം

ബീഹാർ -ബി ഡി പോസ്റ്റ് വിവാദത്തിൽ കെപിസിസി നേതൃയോഗത്തിൽ വി.ഡി ബൽറാം വിശദീകരണം നൽകി. തൻ്റെ അറിവോടെയല്ല പോസ്റ്റ്. വിവാദങ്ങൾ അനാവശ്യമാണ്. സോഷ്യൻ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചതും താനാണെന്ന് ബൽറാം പറഞ്ഞു. പോസ്റ്റിൻ്റെ പേരിൽ തനിക്ക് എതിരെയും വിമർശനങ്ങൾ […]

Keralam

മുൻ SFI ജില്ലാ സെക്രട്ടറിയെ മർദിച്ച സംഭവം; CI മധു ബാബു സ്ഥിരം കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്

എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്. മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്നും ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് റിപ്പോർട്ട്. പത്തനംതിട്ട മുൻ […]

Keralam

അമിബീക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യനില ഗുരുതരം

അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 12 പേരാണ് മെഡിക്കൽ […]

Keralam

നൈജീരിയൻ രാസലഹരി കേസ്; ഇന്റലിജൻസ്,എൻസിബി വീഴ്ചകൾക്ക് തെളിവ്, രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള […]

Health

പനി ഉള്ളപ്പോള്‍ കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ്

പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും […]

Keralam

‘ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; എന്നെ വിമര്‍ശിക്കാനുള്ള അധികാരം ഓരോ പ്രവര്‍ത്തകനുമുണ്ട്’; കെ സുധാകരൻ്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വിഡി സതീശന്‍

കെ സുധാകരൻ്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുന്നതിൻ്റെ ദൃശ്യം പുറത്ത് വന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെയാരുന്നു കെ സുധാകരൻ്റെ വിമര്‍ശനം. വിഷയത്തില്‍ പ്രതികരിച്ച വിഡി സതീശന്‍ താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് പറഞ്ഞു. […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. […]

Keralam

പീച്ചി സ്റ്റേഷന്‍ മര്‍ദനം; സിഐ രതീഷിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത് ജനുവരിയില്‍; കര്‍ശന നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍; ഉടന്‍ നടപടിയെടുത്തേക്കും

പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തില്‍ സി ഐ പിഎം രതീഷിനെതിരെ ഉടന്‍ നടപടിക്ക് സാധ്യത. അഡീഷണല്‍ എസ്പി കെഎ ശശിധരൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര എസ് എച്ച് ഒ ആയി പ്രമോഷന്‍ ലഭിച്ചതോടെ നോര്‍ത്ത് സോണ്‍ ഐജി […]