‘ബഹു’മാനം കൂട്ടണം; പരാതികളിലും അപേക്ഷകളിലും മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണം; സർക്കുലറുമായി സർക്കാർ
പരാതികളിലും അപേക്ഷകളിലും ഇനി മന്ത്രിമാരെ ‘ബഹു’ എന്ന് ചേർത്ത് അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെതാണ് നിർദേശം. സർക്കാർ വകുപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും ഓഫീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിൻ്റെ ഈ നീക്കം. മന്ത്രിമാർക്ക് […]
