Keralam

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു

കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് […]

Entertainment

നരിവേട്ടയിലൂടെ മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയും സ്വന്തമാക്കി ടോവിനോ തോമസ്

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണ സ്വന്തമാക്കി മലയാളി താരം ടോവിനോ തോമസ്. 2025 ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടോവിനോ നേടിയത് “നരിവേട്ട” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ്. നേരത്തെ 2023 ൽ ആണ് ഈ പുരസ്കാരം ടോവിനോ ആദ്യമായി നേടിയത്. “2018” […]

Keralam

ആകാശത്ത് മുഖ്യമന്ത്രി മുതൽ മാവേലി വരെ; തലസ്ഥാനത്തിൻ്റെ ആകാശത്ത് വിരുന്ന് ഒരുക്കി ഡ്രോണുകൾ

തലസ്ഥാനത്ത് ആകാശ ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ പ്രദർശനം. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും മുഖ്യമന്ത്രിയും ആകാശത്ത് മിന്നി മാഞ്ഞു. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ്‌ റിയാസും വി ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി. ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി […]

Entertainment

ഇത് അയാളുടെ കാലം അല്ലേ, തിയറ്ററിൽ കത്തിക്കയറും; രാവണപ്രഭു റീ റിലീസ് ടീസർ

റീ റിലീസിലൂടെ കേരള ബോക്സോഫീസിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്മോഹൻലാൽ ചിത്രങ്ങൾ. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാലിൻ്റെ റീ റിലീസ് ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ചിത്രവും കൂടി പ്രേക്ഷകരിലേക്കെത്തുകയാണ്. മം​ഗലശേരി നീലകണ്ഠനായും കാർത്തികേയനായും മോഹൻലാൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിൻ്റെ റീ റിലീസ് ടീസർ […]

India

14 പാകിസ്താൻ ഭീകരർ 400 കിലോ ആർ‌ഡി‌എക്‌സുമായി ഇന്ത്യയിലെത്തി; മുംബൈയില്‍ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; ജ്യോത്സ്യൻ അറസ്റ്റിൽ

മുംബൈയിൽ ആക്രമണ ഭീഷണി സന്ദേശം നടത്തിയ ജ്യോത്സ്യൻ അറസ്റ്റിൽ. ബിഹാർ സ്വദേശി അശ്വിനികുമാർ ആണ് അറസ്റ്റിലായത്. നോയിഡയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൊബൈൽ ഫോണും സിം കാർഡ് പിടികൂടി. ചോദ്യം ചെയ്യലിനായി മുംബൈയിൽ എത്തിച്ചു. 14 പാക്ക് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, 34 മനുഷ്യ ബോംബുകളെ […]

World

പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന; തീരുമാനത്തിന് പിന്നിലെന്ത്?

പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന. 60 ബില്യണ്‍ ഡോളറിൻ്റെ ചൈന- പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം. ഷാങ്ഹായ് ഉച്ചകോടിയുടേയും പാകിസ്താന്‍ കൂടുതലായി അമേരിക്കയുമായി അടുക്കുന്നതിൻ്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനമെന്നാണ് വിവരം.  ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്ഥാനിലെ തുറമുഖമായ […]

India

“വിജയ് മികച്ച നടനല്ല, രാഷ്ട്രീയത്തിൽ വിജയ്ക്ക് ഓവർ കോൺഫിഡൻസ്” ; അംബിക

ദളപതി വിജയ് ഒരു മികച്ച നടൻ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് നടി അംബിക. വിജയ് വളരെ നന്നായി കോമഡിയും ഡാൻസും ചെയ്യും എന്നാൽ ഒരു മികച്ച നടനാണെന്ന് എനിക്ക് ഒരു ചിത്രം കണ്ടപ്പോഴും തോന്നിയിട്ടില്ല. ഇന്ത്യ തമിഴിന് നൽകിയ അഭിമുഖത്തിൽ താരത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും അംബിക വിമർശങ്ങൾ […]

Keralam

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആര്‍- 722 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ […]

Entertainment

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്; സ്ട്രീമിങ് സെപ്റ്റംബർ 11 മുതൽ

രജനീകാന്തും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി കൈകോർത്ത ചിത്രം ‘കൂലി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 11 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഇനി പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാണാം. റിലീസ് ചെയ്ത് 21 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ […]

Keralam

പത്തനംതിട്ട നഗരത്തിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

പത്തനംതിട്ടയിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ […]