Keralam

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു: സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി

വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ്റെ അനുമതി ലഭിച്ചതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുല്‍ ഗാന്ധിയുടെ നിരന്തര പരിശ്രമവും ഫലം കണ്ടെന്നും […]

Colleges

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പോലീസ്കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ […]

World

ഇയര്‍ ഫോണ്‍ ചെവിയില്‍ ഇരിക്കുന്നില്ല, പുടിന് മുന്നില്‍ നാണം കെട്ടു; വീണ്ടും ‘പണി കിട്ടി’ പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഇയര്‍ ഫോണ്‍ എന്നും ഒരു വില്ലനാണ്. മൂന്നു വര്‍ഷം മുന്‍പ്, ഉസ്‌ബെക്കിസ്ഥാനിലെ ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിൻ്റെ വിഡിയോ വൈറലായിരുന്നു. ഇത്തവണ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയിലാണ് പണി കിട്ടിയത്. റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ […]

Health

അച്ചാര്‍ ഫാന്‍സിനോടാണ്, നിയന്ത്രിച്ചില്ലെങ്കില്‍ കാന്‍സര്‍ വരെ വരാം

അച്ചാറ് തൊടാതെ ഓണസദ്യ പൂര്‍ണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയില്‍ സാധാരണ കാണാറ്. എന്നാല്‍ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീര്‍ഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന് ദോഷമാണ്. തൊട്ടുകൂട്ടാന്‍ വേണ്ടി മാത്രമാണ് അച്ചാര്‍ […]

Keralam

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ […]

India

അച്ഛന്‍ കെ ചന്ദ്രശേഖര്‍ റാവു സസ്‌പെന്‍ഡ് ചെയ്തു; പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവച്ച് കെ കവിത

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിൻ്റെ മകള്‍ കെ കവിത ബിആര്‍എസില്‍ നിന്ന് രാജിവച്ചു. തങ്ങളുടെ ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് […]

India

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, […]

Keralam

തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത്

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങൾ . ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ്  സുജിത്ത് വി എസിനെ പോലീസ് മർദ്ദിച്ചതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. […]

Keralam

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അല‍‌ർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അല‍‌ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, മലപ്പുറം, […]

India

സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന നവജാതശിശുക്കളെ എലി കടിച്ചു, ഒരു കുഞ്ഞ് മരിച്ചു; സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹാരാജ യശ്വന്ത്‌റാവു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാര്‍ഡിലെ പലയിടങ്ങളിലും എലികള്‍ വിഹരിക്കുന്നതായുള്ള വിഡിയോകളും പുറത്തെത്തിയിട്ടുണ്ട്.  ഐസിയുവില്‍ ചികിത്സയിലായിരുന്ന രണ്ടു കുഞ്ഞുങ്ങള്‍ക്കാണ് […]