Keralam

‘GST കൗൺസിൽ യോഗം നിർണായകം; എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്’; മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന് ആരോപണം

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൻ്റെ മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. വി സി ഒപ്പിട്ട മിനുട്സും സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സും രണ്ടാണെന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. വി സി ഒപ്പിട്ട മിനുട്സിൽ രജിസ്ട്രാർ അനിൽകുമാർ സസ്പെൻഡ് ചെയ്യപ്പെട്ടതായി പരാമർശം. സ്‌സ്പെൻഷൻ മൂലം രജിസ്ട്രാർ […]

Keralam

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 […]

Keralam

ആഗോള അയ്യപ്പ സംഗമം: രാഷ്ട്രീയ അജണ്ടയെന്ന് യുഡിഎഫില്‍ അഭിപ്രായം; പ്രതിപക്ഷ നേതാവിൻ്റെ മാന്യതയില്ലായ്മയെന്ന് മന്ത്രിയുടെ വിമര്‍ശനം; രാഷ്ട്രീയ വിവാദം പുകയുന്നു

ആഗോള അയ്യപ്പ സംഗമത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം രൂക്ഷമാകുന്നു. ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് യുഡിഎഫില്‍ വിമര്‍ശനം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി. അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ സംഘാടകരുമായി പ്രതിപക്ഷ നേതാവ് […]

India

‘ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെ; കാര്യങ്ങൾ പഴയപടിയാകും’; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകുമെന്നും വാർഷിക ആഗോള നിക്ഷേപക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരത്തെ “തികച്ചും ഏകപക്ഷീയമായ ബന്ധം” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിൻ്റെ […]

Entertainment

സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാന്‍ പുതിയ 25 റൈഡുകള്‍ കൂടി ; ഓണാഘോഷങ്ങള്‍ക്ക് ഒരുങ്ങി ‘സില്‍വര്‍ സ്റ്റോം’ വാട്ടര്‍ തീം പാര്‍ക്ക്

സില്‍വര്‍ ജൂബിലി നിറവില്‍ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യുസ്‌മെൻ്റ് പാര്‍ക്ക്. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിൻ്റെ സില്‍വര്‍ ജൂബിലി ആഘോഷം മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, സ്വതന്ത്ര […]

Keralam

‘എതിര്‍ക്കുന്നവരെ നേരില്‍ കാണും’; ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. എതിര്‍ക്കുന്നവരെ നേരില്‍ കാണും. പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അംഗങ്ങളും പങ്കെടുക്കും. സുരേഷ് ഗോപിയെ നാലിന് നേരിട്ട് ക്ഷണിക്കും. സംസ്ഥാനത്തെ […]

Keralam

‘അയ്യപ്പ സംഗമം കാലോചിത തീരുമാനം; എൻ്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടം’; എ പത്മകുമാർ

അയ്യപ്പ സംഗമം കാലോചിത തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ. എൻ്റെ കാലത്തു നടത്താൻ കഴിയാത്തതിൽ സങ്കടമുണ്ട്. സർ‌ക്കാർ നൽകുന്നത് സ്വാഭാവിക പിന്തുണ. അതിൽ രാഷ്ട്രീയം കാണണ്ട. എതിർപ്പുകൾ അസഹിഷ്ണുതയുടെ രാഷ്ട്രീയം വളർത്തുന്നതിൻ്റെ ഭാഗമായെന്നും എ പത്മകുമാർ പറഞ്ഞു. സുപ്രീംകോടതി അഫിഡബിറ്റ് പ്രയാർ ഗോപാലകൃഷ്ണൻ്റെ […]

Entertainment

‘ലോക’യിലെ സംഭാഷണങ്ങളിൽ മാറ്റം, കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; ഖേദം പ്രകടിപ്പിച്ച് കമ്പനി

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റര്‍ വണ്ണിലെ സംഭാഷണത്തിൽ മാറ്റം വരുത്തുമെന്ന് നിര്‍മാതാക്കള്‍. സംഭാഷണങ്ങൾ കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ദുല്‍ഖര്‍ സല്‍മാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ […]

Keralam

സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡൻ്റ്  അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ്  അടക്കമുള്ളവർ കന്റോൺമെൻ്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ […]