Keralam

നെഹ്‌റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. […]

Keralam

തൽക്കാലം വിദേശത്ത് പോകേണ്ട; സൗബിൻ ഷാഹിറിന്റെ ആവശ്യം തള്ളി കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന നടനും നിർമാതാവുമായ സൗബിൻ ഷാഹിറിൻ്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് […]

Gadgets

കണ്ടാല്‍ ടിവി പോലെ, മൂന്നായി മടക്കി പോക്കറ്റില്‍ വെയ്ക്കാം; വീണ്ടും ട്രിപ്പിള്‍ ഫോള്‍ഡിങ് ഫോണുമായി ഹുവാവേ, സെപ്റ്റംബര്‍ നാലിന് ലോഞ്ച്

മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍  വീണ്ടും ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവാവേ. സെപ്റ്റംബര്‍ നാലിന് സിംഗപ്പൂരില്‍ വച്ച് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ‘ Mate XTs ‘ എന്ന പേരിലാണ് പുതിയ ട്രിപ്പിള്‍ ഫോള്‍ഡിങ് […]

India

പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദി; ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു. […]

India

പഹൽഗാം ഭീകരാക്രമണം; ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’; അപലപിച്ച് SCO അംഗരാജ്യങ്ങൾ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് എസ്‌സി‌ഒ അംഗരാജ്യങ്ങൾ. ഇത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സംഘാടകരെയും സ്‌പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ പ്രഖ്യാപനം. വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എസ്‌സി‌ഒ അംഗരാജ്യങ്ങൾ വ്യക്തമാക്കി. തീവ്രവാദ ഭീഷണികളെ നേരിടുന്നതിൽ പരമാധികാര രാഷ്ട്രങ്ങളുടെയും ഭരണധികാരികളുടെയും പങ്ക് […]

Keralam

മുണ്ടക്കൈ ചൂരൽമല പുനരധിവാസം, ഏറ്റവും സൂപ്പർലാൻഡ് ഞങ്ങളുടേത്; ലീഗ് കണ്ടെത്തിയത് പെർഫെക്റ്റ് ഭൂമി: പി കെ കുഞ്ഞാലിക്കുട്ടി.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി മുസ്ലിംലീഗ് കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കുകളില്ലാത്തതും നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായതാണെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പറഞ്ഞുകേള്‍ക്കുന്നതുപോലെ നിയമപരമായ തടസ്സങ്ങളൊന്നും ഭൂമിക്കില്ല. ഏറ്റവും മികച്ച സ്ഥലമാണ് ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. വയനാട്ടില്‍ ഈ തരത്തിലുള്ള ഭൂമി മാത്രമേയുള്ളൂ- കുഞ്ഞാലിക്കുട്ടി പറഞ്ഞു. . ലീഗ് കണ്ടെത്തിയത് […]

Keralam

ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ; സ്വര്‍ണവില 77,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ലോകത്തെ ഏറ്റവും വലിയ സ്വർണ […]

India

ഷാങ്ഹായ് ഉച്ചകോടി; ‘സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദം, ഒന്നിച്ച് പോരാടണം’; പ്രധാനമന്ത്രി

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം വിഷയമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ഭീകരവാദത്തിന് എതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണവും ഉച്ചകോടിയിൽ അദേഹം ചൂണ്ടിക്കാണിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

Automobiles

എല്ലാം സജ്ജം, ഇനി വിപണിയിലേക്ക്; വിൻഫാസ്റ്റി ൻ്റെ ആദ്യ വാഹനങ്ങൾ ഇന്ത്യയിൽ സെപ്റ്റംബറിൽ‌ അവതരിപ്പിക്കും

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിൻ്റെ രാജ്യത്തെ ആദ്യ വാഹ​നങ്ങൾ‌ സെപ്റ്റംബറിൽ അവതരിപ്പിക്കും. രണ്ട് മോഡലുകളാണ് അവതരിപ്പിക്കുന്നത്. വിഎഫ്6, വിഎഫ്7 എന്നീ എസ്‌യുവി വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. വാഹനങ്ങളുടെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ‌ വില പ്രഖ്യാപനം ഉണ്ടായിട്ടില്ല. വാഹനങ്ങൾ വിപണിയിൽ‌ അവതരിപ്പിക്കുന്ന ദിവസം വില വിവരങ്ങളും കമ്പനി […]

India

വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച ബൗള്‍, പശ്മിന ഷാള്‍.. ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും മോദിയുടെ സ്‌നേഹ സമ്മാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച റാമെന്‍ ബൗളുകളും വെള്ളി കൊണ്ട് നിര്‍മിച്ച ചോപ്പ് സ്റ്റിക്കുകളുമാണ് ഷിഗേരു ഇഷിബയ്ക്ക് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ കലാവൈഭവവും ജാപ്പനീസ് പാചക […]