Keralam

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി […]

India

ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. അടുത്തിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ മെയ് […]

Keralam

‘സൗഹൃദം നിരസിച്ചു’; പാലക്കാട് ‘ബെസ്റ്റി’യുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് യുവാക്കൾ

പാലക്കാട്: പാലക്കാട് കുത്തന്നൂരിൽ സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറ്. രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയ്ക്ക് […]

Keralam

ഐഎസ് ബന്ധം; ജീവപര്യന്തം തടവ് പത്തുവര്‍ഷമായി കുറച്ചു

കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ 25ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് […]

Keralam

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന് പേർ പുതുതായി ഹർജി നൽകിയിട്ടുണ്ട്. ​കൊച്ചിയിൽ ചേർന്ന […]

District News

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പോലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

 ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ […]

Keralam

‘തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ റവന്യുമന്ത്രി കെ രാജന് വിമര്‍ശനം. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശനം. റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ സിപിഐ മത്സരിക്കുമ്പോള്‍ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബിജെപിക്കു വേണ്ടി വ്യാജ വോട്ടു ചേര്‍ത്തെന്നും രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്കിടെ വിമര്‍ശനമുയര്‍ന്നു. […]

Business

ജിഎസ്ടി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ ആലോചന; 12, 28 സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും

ചരക്ക് സേവന നികുതി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പന്ത്രണ്ട്, ഇരുപത്തിയെട്ട് എന്നീ സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ സുപ്രധാന പരിഷ്‌കരണം നടത്തുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് […]

Local

അതിരമ്പുഴ ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

അതിരമ്പുഴ: ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലകുളം […]

Local

ഏറ്റുമാനൂർ വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ സിറിൾ ജി നരിക്കുഴി അധ്യക്ഷത വഹിച്ചു. […]