Banking

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ന്യൂഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് […]

India

“നിമിഷ പ്രിയയുടെ ജീവന് അടിയന്തര ഭീഷണിയില്ല”; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കേടതി

ന്യൂഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന് ഉടനടി ഭീഷണിയില്ലെന്ന് ആക്ഷൻ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആക്ഷൻ കൗണ്‍സില്‍ അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രൻ കോടതിയില്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ […]

World

സൈ​ബ​ർ തട്ടിപ്പ് വർധിക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: സൈ​ബ​ർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്. പാ​സ്‌​വേ​ഡു​ക​ൾ, അക്കൗണ്ട് നമ്പർ വ്യക്തിഗത വിവരങ്ങൾ എന്നിവ ജനങ്ങൾ രഹസ്യമായി സൂക്ഷിക്കണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. പാ​സ്‌​വേ​ഡു​ക​ളിൽ അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, പ്ര​ത്യേ​ക‍ ചി​ഹ്ന​ങ്ങ​ള്‍ […]

Business

ബ്രേക്കിട്ട് സ്വര്‍ണവില; 74,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് […]

Banking

ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും […]

Keralam

‘മൊഴി നൽകിയവരെ കൊല്ലും’ പോലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

പോലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കും. തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കും. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെന്താമരയുടെ പ്രതികരണം. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് […]

Keralam

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വി.സി. അവസാന നിമിഷം മാറ്റി; പ്രതിഷേധം ശക്തം

കേരള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം അവസാന നിമിഷം മാറ്റിവെച്ച വൈസ് ചാൻസലർ (വി.സി) ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരാനിരുന്ന യോഗം, ഭൂരിഭാഗം അംഗങ്ങളും സർവകലാശാല ആസ്ഥാനത്ത് എത്തിയ ശേഷമാണ് വി.സി മാറ്റിവെച്ചത്. ഇതിനെതിരെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ […]

Keralam

മഴ തുടരും മത്സ്യബന്ധനത്തിന് വിലക്ക്; കേരളത്തിൽ എല്ലാ ജില്ലകളിലും മഴയും കാറ്റും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കൂടുതൽ മഴ പെയ്യാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, […]

India

കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. വോട്ട് ചോരി പ്രയോഗം വോട്ടർമാരുടെ സത്യസന്ധതയ്ക്ക് നേരെ നടത്തുന്ന ആക്രമണം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും […]

District News

കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം

കോട്ടയം : കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. 16/08/25 മുതൽ 16326 കോട്ടയം – നിലമ്പുർ, 16325 നിലമ്പുർ – കോട്ടയം വണ്ടികളിൽ 2കോച്ചുകൾ കൂടി ചേർക്കുന്നു. ഇതോടെ മൊത്തം കോച്ചുകൾ 16ആയി മാറുന്നു. അതോടൊപ്പം വണ്ടിയിൽ രണ്ട് […]