Keralam

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തരുതെന്ന് കോടതി നിർദേശം. തിരുവനന്തപുരം മൂന്നാം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് […]

No Picture
Keralam

‘അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല: ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളം’; മന്ത്രി സജി ചെറിയാൻ

പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർട്ടിയോടൊ മുഖ്യമന്ത്രിയോടൊ ആയിരുന്നു ആദ്യം പരാതി പറയേണ്ടതെന്ന് മന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി […]

Health

കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Keralam

രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് പോലും കരുതുന്നില്ല. പുനര്‍ജനി കേസും തനിക്കെതിരെ അന്‍വര്‍ സഭയിലുന്നയിച്ച അഴിമതി ആരോപണവുമെല്ലാം ഇ ഡി […]

India

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. […]

District News

പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ 82) നിര്യാതനായി

പിഴക് : പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ – 82) നിര്യാതനായി.സംസ്കാരം സെപ്റ്റംബർ എട്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനത്തൂർ സെൻ്റ് മേരീസ് ദേവാലയ കുടുബ കല്ലറയിൽ. ഭൗതിക ദേഹം സെപ്റ്റംബർ എട്ട് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.ഭാര്യ ത്രേസ്യാമ്മ […]

Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനാരംഭിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത പേരൂർ കവലയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി .അരി , ഉഴുന്ന് , മല്ലി ,പഞ്ചസാര , വെളിച്ചെണ്ണ തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ […]

India

തമിഴ്നാട്ടിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്ന് ഗവർണർ

നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സർക്കാർ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്നാട് ഗവർണർ ആർഎൻ രവി. സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും ഗവർണർ ആരോപിച്ചു. സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ […]

Keralam

നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പ്; പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകൾ തള്ളി

കണ്ണൂര്‍: നാമനിര്‍ദേശ പത്രികയിലെ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകളാണ് തള്ളിയത്. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പാണ് വ്യാജമായി ഇട്ടത്. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.

India

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. ‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് […]