Keralam

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ, ജാഗ്രതാ നിർദ്ദേശം, മരണസംഖ്യ 276, കാണാമറയത്ത് 240 പേർ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയതായാണ് ഔദ്യോഗികമല്ലാത്ത കണക്ക്. ഇന്നലെ രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ബെയ്‌ലി പാല നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. […]

Keralam

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് […]

India

ഇനിയും ഫാസ്ടാഗ് ഉപയോഗിക്കണോ?, പുതിയ വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ […]

Local

സി പി ഐ എം അതിരമ്പുഴ ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സോബിൻ ടി ജോൺ അന്തരിച്ചു

അതിരമ്പുഴ: തുരുത്തേൽ പറമ്പിൽ, പരേതനായ  മുൻ അതിരമ്പുഴ ലോക്കൽ സെക്രട്ടറി ടി.ഡി  യോഹന്നാൻ്റെ (കുട്ടൻ) മകൻ മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി പി ഐ എം ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സോബിൻ ടി ജോൺ (ബോബൻ) 41 വയസ്സ് നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച 2 […]

District News

വ്യാജ രേഖയുണ്ടാക്കി 1.20 ലക്ഷം രൂപ തട്ടിയെടുത്ത മുൻ കാണക്കാരി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 12 വർഷം കഠിന തടവ്

കോട്ടയം: വ്യാജ രേഖയുണ്ടാക്കി സഹകരണ ബാങ്കിൽ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുത്ത മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 12 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും. കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണ വാര്യരെയാണ് വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് രണ്ട് […]

Keralam

വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച

വയനാട്: പുതിയ പുലരി സ്വപ്‌നം കണ്ട് രാത്രി ഉറങ്ങാൻ കിടന്നവർ.പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെ ഒലിച്ചുപോകുന്നു. പിന്നീട് കാണുന്നത് ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകൾ.മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്‌മശാനം വിറങ്ങലിക്കുകയാണ്. മൃതശരീരങ്ങളാണ് ഈ ശ്‌മശാനത്തിൽ എരിഞ്ഞടങ്ങിയത്. ഇന്ന് രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്‌കരിച്ചു […]

Keralam

മുണ്ടക്കൈയിൽ 400 വീടുകളിൽ ഇനി ശേഷിക്കുന്നത് 30 എണ്ണം; മരിച്ചവരില്‍ തിരിച്ചറി‌ഞ്ഞത് 88 പേരെ മാത്രം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 350 ഓളം വീടുകൾ നഷ്ടമായതായി വിവരം. 400 ഓളം വീടുകളിൽ ഇനി അവശേഷിക്കുന്നത് 30 എണ്ണം മാത്രം. ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. മേപ്പാടി പഞ്ചായത്തിലെ രേഖകൾ […]

Keralam

12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ […]

Keralam

മഴയിലും രക്ഷാപ്രവർത്തനം ഊർജിതം; ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന

രക്ഷാദൌത്യം ദുഷ്കരമാക്കി ചൂരൽമലയിൽ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണം 170 ആയി. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. ബെയ്‌ലി പാലം നാളെയോടെ പൂർത്തിയാകും.ദൗത്യം വേഗത്തിലാക്കാൻ താത്കാലിക പാലം നിർമ്മിക്കും. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ […]

Keralam

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്; പശ്ചിമഘട്ടം എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്ന്

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ […]