Keralam

സിപിഎം ഓഫീസ് ആക്രമിച്ച കേസ്: അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു

കൊട്ടാരക്കരയില്‍ സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2014 ല്‍ കൊട്ടാരക്കര പോലീസെടുത്ത കേസിലാണ് നടപടി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്മദാസ് അജോ, അഖില്‍ മാരാര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. […]

Keralam

മലപ്പുറത്ത് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; കാബിന്‍ പൊളിച്ച് മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമം

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി. ഏഴ് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. വെള്ളത്തില്‍ മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തില്‍ മാത്രമാണ് ഉയര്‍ത്താനായത്. കാബിന്‍ വെട്ടിപ്പൊളിച്ച് സെയില്‍സ്മാന്‍ മുസ്തഫയെ പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ […]

Keralam

പതിനാറുകാരിയെ പീഡിപ്പിച്ചു; 15 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പ്രതികള്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലായാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ […]

Keralam

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍ അവകാശം ഉന്നയിച്ചിരിക്കുന്നത്. XC 138455 നമ്പരിലുള്ള […]

Keralam

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥി പുറത്തേയ്ക്ക് തെറിച്ചു വീണു; ഗുരുതര പരിക്ക്

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലെസ്സന്‍ ബൈജു(16) ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. സ്‌കൂളില്‍ നിന്നും […]

Keralam

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; അന്വേഷണം

എഴുത്തുകാരന്‍  വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണപുരം ഇടക്കേപ്പുറത്തെ മരുതം വീട്ടിലാണ് റീത്ത് വച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. സംഭവത്തില്‍ അനില്‍കുമാര്‍ കണ്ണപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗേറ്റിന് സമീപത്തായി വെച്ച റീത്ത് […]

Keralam

‘അപൂർവമായി ഇത്തരം കാര്യങ്ങൾ വൈദ്യശാസ്ത്രത്തിൽ സംഭവിക്കാറുണ്ട്, സർക്കാർ ആശുപത്രിയിലെ സംവിധാനം ഒരുപാട് മെച്ചപ്പെട്ടു’; കെ കെ ശൈലജ

പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. സംഭവിക്കാൻ പാടില്ലാത്തത് ആണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഒരു ടീം ആണ് ഓപ്പറേഷൻ നിർവഹിക്കുന്നത്. അപൂർവമായി […]

Keralam

‘നേമം നന്മ തുടരും, നേമത്ത് നടപ്പിലാക്കിയത് 900 കോടി രൂപയുടെ വികസന പദ്ധതികൾ’; മന്ത്രി വി. ശിവൻകുട്ടി

കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. വർഗീയശക്തകളുടെ പരീക്ഷണമായി പേര് കേട്ട നേമം മതനിരപേക്ഷതയുടെ നാടായി. ഇനിയും ഈ മതനിരപേക്ഷതയും, വികസനവും മുന്നോട്ട് […]

Keralam

രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതം സ്വന്തമാക്കണം, 500000 പുതിയ തൊഴിലവസരങ്ങള്‍; ഐ ടി നയത്തിന് അംഗീകാരം

രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10 ശതമാനം വിഹിതമെങ്കിലും നേടുക ലക്ഷ്യമിട്ട് 2026 ലെ കേരളത്തിന്റെ ഐടി നയം. സംസ്ഥാനത്തിന്റെ ഐടി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വികേന്ദ്രീകൃത വളര്‍ച്ചയിലൂടെയും സംസ്ഥാനത്ത് ഐ ടി വ്യവസായങ്ങള്‍ക്ക് സ്ഥലലഭ്യത മൂന്നിരട്ടിയാക്കുക. ഐ പി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക. […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍: കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംരഭകര്‍ക്കും സഹായം, നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ […]