Technology

ഐഫോണിൽ 16ൽ ഉണ്ടാകുക ഈ മാറ്റം; പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്താകും പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം എന്ന ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. ഇപ്പോൾത്തന്നെ നിരവധി പേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില […]

Health

സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവരാണോ? വലിയ അപകടം നിങ്ങളെ കാത്തിരിക്കുന്നു

ദൈന്യദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. വീടിനുള്ളിലായാലും പുറത്തായാലും ഫോണിനോടൊപ്പം ഹെഡ്സെറ്റ് നിർബന്ധമാണ്. കോൾ ചെയ്യാനും പാട്ട് കേൾക്കാനും സിനമ, സീരീസുകൾ എന്നിവ കാണാനും ഇയർഫോണുകൾ അല്ലെങ്കിൽ ഇയർബഡുകൾ മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിന് എത്രത്തോളം ദോഷകരമാണെന്നതിനെ […]

Health

രാജ്യത്ത് ആദ്യമായി മിഷൻ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം; എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്‍ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷന്‍ സ്‌ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്‌ട്രോക്ക് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. […]

India

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയം; വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് […]

Keralam

‘എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ CPIM ന് ഉത്തരവാദിത്തമില്ല; ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിന്’; എം.വി ഗോവിന്ദൻ

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി […]

India

ആരോഗ്യപ്രവര്‍ത്തകരെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍; ആശുപത്രി സംരക്ഷണ ബില്‍ കൊണ്ടുവരില്ല

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറ്റകരമാക്കുന്നതിനുള്ള ബില്‍ ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മേഖലയ്ക്ക് മാത്രമായി പ്രത്യേക ബില്‍ കൊണ്ടുവരാനാകില്ലെന്നാണ് വിശദീകരണം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍ കെ വി ബാബുവിന് വിവരവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്ത ആര്‍ ജി […]

Keralam

പി.വി അൻവറിന്റെ ആരോപണം; കരിപ്പൂരിലെ സ്വർണക്കടത്ത് വിശദമായി അന്വേഷിക്കാൻ സ് ഐ റ്റി

പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വർണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പോലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പോലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ […]

Keralam

ഗുരുവായൂർ അമ്പല നടയിൽ റെക്കോർഡ് കല്യാണം; ഒറ്റ ദിവസം 350 ലേറെ വിവാഹങ്ങള്‍

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് 350 ൽ അധികം വിവാഹങ്ങളാണ്. ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. .6 […]

Keralam

തലസ്ഥാനത്തെ കുടിവെള്ളം പ്രതിസന്ധി; കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ ഒരുക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കും. ഇന്നലെ […]

District News

കോട്ടയത്ത് മോഷ്ടിച്ച ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍

കോട്ടയം: ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയില്‍. മോഷ്ടിച്ച ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. അസം ടിന്‍സുകിയ മക്കുംകില്ല സ്വദേശി ദര്‍ശന്‍ ചേത്രിയെ ആര്‍പിഎഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരായ ഫിലിപ്‌സ് ജോണ്‍, ജി വിപിന്‍, എസ് വി […]