Keralam

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്ന് […]

Keralam

വേതനവും ബോണസുമില്ല, തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളി സമരം; കാർഗോ നീക്കത്തിൽ പ്രതിസന്ധി

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് കാർഗോ നീക്കത്തിൽ വൻ പ്രതിസന്ധി. വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകളടക്കം വൈകിപ്പിച്ചു. വിമാനങ്ങളിൽ കയറ്റി അയക്കേണ്ട 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ കരാർ തൊഴിലാളികൾ […]

Keralam

നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് ജീവനക്കാരിയാണ് ആദ്യം ബാഗ് കണ്ടത്. ബാഗിന് കനം തോന്നിയത് കാരണം റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വെറും രണ്ട് ദിവസം പ്രായമായ കുഞ്ഞിന്റെ […]

Keralam

കുടിവെള്ളമില്ലാതെ വലഞ്ഞ് ജനം; ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കും, മന്ത്രി റോഷി അഗസ്റ്റിൻ

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇന്നലെ രാത്രി പമ്പിങ് നേരിയ […]

District News

കോട്ടയം മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കോട്ടയം: എം.സി റോഡില്‍ മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയും […]

Keralam

രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ പണിഞ്ഞു നൽകും: സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഉടൻ‌ പുനഃസ്ഥാപിച്ചില്ലെങ്കിൽ പുതിയ വെങ്കല പ്രതിമ പണിഞ്ഞു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ജൂൺ 9ന് ആണ് ശക്തന്‍റെ തമ്പുരാന്‍റെ പ്രതിമ തകർന്നത്. രണ്ടു മാസമായിട്ടും പ്രതിമയുടെ പുനർ നിർമാണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ […]

Keralam

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തരുതെന്ന് കോടതി നിർദേശം. തിരുവനന്തപുരം മൂന്നാം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് […]

Keralam

‘അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല: ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളം’; മന്ത്രി സജി ചെറിയാൻ

പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർട്ടിയോടൊ മുഖ്യമന്ത്രിയോടൊ ആയിരുന്നു ആദ്യം പരാതി പറയേണ്ടതെന്ന് മന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി […]

Health

കാസർഗോഡ് അഞ്ച് വിദ്യാർഥികൾക്ക് H3N2, H1N1 രോഗബാധ സ്ഥിരീകരിച്ചു

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Keralam

രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് പോലും കരുതുന്നില്ല. പുനര്‍ജനി കേസും തനിക്കെതിരെ അന്‍വര്‍ സഭയിലുന്നയിച്ച അഴിമതി ആരോപണവുമെല്ലാം ഇ ഡി […]