India

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. […]

District News

പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ 82) നിര്യാതനായി

പിഴക് : പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ – 82) നിര്യാതനായി.സംസ്കാരം സെപ്റ്റംബർ എട്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനത്തൂർ സെൻ്റ് മേരീസ് ദേവാലയ കുടുബ കല്ലറയിൽ. ഭൗതിക ദേഹം സെപ്റ്റംബർ എട്ട് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.ഭാര്യ ത്രേസ്യാമ്മ […]

Local

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനാരംഭിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത പേരൂർ കവലയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി .അരി , ഉഴുന്ന് , മല്ലി ,പഞ്ചസാര , വെളിച്ചെണ്ണ തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ […]

India

തമിഴ്നാട്ടിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്ന് ഗവർണർ

നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സർക്കാർ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്നാട് ഗവർണർ ആർഎൻ രവി. സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും ഗവർണർ ആരോപിച്ചു. സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ […]

Keralam

നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പ്; പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകൾ തള്ളി

കണ്ണൂര്‍: നാമനിര്‍ദേശ പത്രികയിലെ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകളാണ് തള്ളിയത്. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പാണ് വ്യാജമായി ഇട്ടത്. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.

India

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. ‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് […]

Keralam

സിനിമാ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച കൊച്ചിയില്‍ നടക്കും; പ്രേം കുമാറും ബി ഉണ്ണികൃഷ്ണനും ഉള്‍പ്പെടെ പങ്കെടുക്കും

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിര്‍മ്മാതാക്കളും, വിതരണക്കാരും. യോഗത്തില്‍ പങ്കെടുക്കും. സമിതിയിലെ ഒമ്പത് അംഗങ്ങളും യോഗത്തില്‍ ഉണ്ടാവും. ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളുമായി സമിതി ചര്‍ച്ച നടത്തണമെന്നാണ് സര്‍ക്കാര്‍ […]

General

ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍

ഇന്ന് വിനായകചതുര്‍ത്ഥി. ഗണപതിയുടെ ജന്മദിനമാണ് വിനായകചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഗണേശപൂജയും വ്രതവും ജീവിതത്തിലെ ദുഖങ്ങള്‍ ഹനിക്കുമെന്നാണ് വിശ്വാസം. കാര്യസാധ്യത്തിനും വിഘ്നശാന്തിക്കും വിനായകപ്രീതി വേണമെന്നാണ് ഹൈന്ദവ വിശ്വാസം. വിനായകചതുര്‍ത്ഥി ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും സവിശേഷ പൂജകള്‍ നടക്കുന്നു. വിനായകന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നു. […]

Entertainment

കാലവും മലയാളവും വിസ്മയിച്ചുകൊണ്ടേയിരിക്കുന്നു; മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക. ഒരു അഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം ശരീരം തന്നെയാണ്. ശരീരത്തിന്റെ ചെറുചലനങ്ങള്‍ക്ക് പോലും അഭിനയത്തില്‍ നിര്‍ണായ സ്ഥാനമാണുള്ളത്. മുഖഭാവങ്ങള്‍ക്കപ്പുറം അവകൂടി ചേരുമ്പോഴാണ് അഭിനയം പൂര്‍ണതയിലെത്തുന്നത്. […]

Keralam

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

കൊച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാ​ഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് […]