പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ‘ബേബി ഗേൾ’ മോഷൻ പോസ്റ്റർ പുറത്തുവിട്ട് നിവിൻ പോളി.നിവിൻ പോളിയുടെ ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്.കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ഒരു ഗംഭീര ത്രില്ലറായി ഒരുക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ‘ബേബി ഗേൾ’ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ. നിവിൻ പോളിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിക്കുന്നു.
‘ബേബി ഗേൾ’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടി പ്രധാന കഥാപാത്രം ആകുന്നു. മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണിത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ “ട്രാഫിക് ” ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് ചിത്രം “ഗരുഡൻ “ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി ബേബി ഗേളിനുണ്ട്. നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. D ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്,എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ സംഗീതം – ക്രിസ്റ്റി ജോബി,കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്,സന്തോഷ് പന്തളം,ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ,കലാസംവിധാനം – അനീസ് നാടോടി,കോസ്റ്റ്യും – മെൽവി. ജെ,മേക്കപ്പ് -റഷീദ് അഹമ്മദ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകുദാമോദർ, നവനീത് ശ്രീധർ,അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു,തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ബേബി ഗേൾ ഉടൻ തീയേറ്ററുകളിൽ എത്തും.



Be the first to comment