ആരോപണത്തിൽ അന്വേഷണം വേണം’; വനിതാ നേതാവിന്റെ വാട്സാപ്പ് സന്ദേശത്തെ വിമർശിച്ച് രാഹുൽ അനുകൂലികൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട വനിതാ നേതാവിന് എതിരെ വിമർശനം. സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിനെതിരെയാണ് രാഹുൽ അനുകൂലികളുടെ വിമർശനം. 

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നും നിയമപരമായി മുന്നോട്ടു പോകണമെന്നുമായിരുന്നു സ്നേഹ ഹരിപ്പാട് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടത്.ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്. സംസ്ഥാന കമ്മിറ്റിയെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് വാർത്തകൾ പുറത്തുപോകുന്നതെന്നും സ്നേഹ ഹരിപ്പാട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ അടിയന്തര ചർച്ച നടത്തണം, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണമെന്നും ശബ്ദ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഒരു വ്യക്തിക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉയർന്നാൽ ഒരാളെങ്കിലും അത് വിശ്വസിക്കും വിശ്വസിക്കും, അതിനാൽ മറുപടി കൊടുക്കണമെന്നും വനിതാ നേതാവ് അഭിപ്രായപ്പെട്ടു. പേര് വലിച്ചിഴച്ച മാധ്യമപ്രവർത്തകർക്കെതിരെയും നിയമപരമായി നടപടികൾ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വിഡി സതീശൻ പറഞ്ഞിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*