കോട്ടയം നഴ്സിങ് കോളെജ് റാഗിങ്; പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി

കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്സിങ് കോളെജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ‍്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ‍്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ‍്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.

പ്രതികളായ കോട്ടയം മുനിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ‍്യാപേക്ഷയാണ് തള്ളിയത്.

കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥികളായ ആറു പേരാണ് റാഗിങ്ങിന് ഇരയായത്. വിദ‍്യാർഥികളുടെ സ്വകാര‍്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിക്കുകയും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ റാഗിങ്ങിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*