കോപ്പ ഡെല്‍ റേ ഫുട്‌ബോളില്‍ ക്വാര്‍ട്ടറിലേക്ക് കടന്ന് ബാഴ്‌സലോണ. പ്രീക്വാര്‍ട്ടറില്‍ റേസിങ് സ്റ്റാന്റാന്ററിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 95-ാം മിനിറ്റില്‍ ലാമിന്‍ യമാലുമാണ് ഗോളുകള്‍ നേടിയത്. സ്‌പെയിനിസെ രണ്ടാംനിര ക്ല്ബ് ആയ റേസിങ് സ്റ്റാന്റാന്ററിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചാണ് ലാമിന്‍യമാലും സംഘവും എത്തിയതെങ്കിലും കടുപ്പമേറിയ മത്സരമായിരുന്നു നേരിടേണ്ടി വന്നത്. കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശമുണ്ടായിരുന്നിട്ടും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ബാഴ്‌സയെ റേസിങിന്റെ പ്രതിരോധം സമ്മതിച്ചില്ല. 1-0 എന്ന സ്‌കോറില്‍ മത്സരം അവസാനിക്കാനിരിക്കെയായിരുന്നു അവസാന നിമിഷത്തില്‍ റാഫിന്‍ഹയുടെ അസിസ്റ്റില്‍ ലാമിന്‍യമാലിന്റെ ഗോള്‍ വരുന്നത്. റേസിങ് ക്ലബ്ബ് താരങ്ങളുടെ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകളെ പണിപ്പെട്ടാണ് ബാഴ്‌സ പ്രതിരോധം ഇല്ലാതാക്കിയത്.
റേസിങ് ക്ലബ്ബ് ഫോര്‍വേഡ് മാനെക്‌സ് ലോസാനോ രണ്ടുതവണ ബാഴ്‌സ വലയില്‍ പന്ത് എത്തിച്ചെങ്കിലും രണ്ട് അവസരങ്ങളും ഓഫ്‌സൈഡ് ഫ്‌ളാഗില്‍ കുരുങ്ങി. ക്വാര്‍ട്ടറില്‍ കടന്നതോടെ കിരീടം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബാഴ്‌സ താരങ്ങള്‍.ബുധനാഴ്ച ടൂര്‍ണമെന്റിലെ ശക്തരായ എതിരാളികളായ മാഡ്രിഡ് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്.



Be the first to comment