സംസ്ഥാനത്തെ വന്യ മൃഗശല്യം; സർക്കാരിനെതിരെ വിമർശനവുമായി കാതോലിക്കാ ബാവാ

സംസ്ഥാനത്തെ വന്യ മൃഗശല്യത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മലങ്കരസഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പ്രസ്താവനകൾ കൊണ്ട് മാത്രം കാര്യമില്ലെന്നായിരുന്നു വിമർശനം.തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിൽ സർക്കാർ ഇടപെടലിനെയാണ് മലങ്കര സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചത്.

വന്യജീവി ആക്രമണത്തിന്റെ തീവ്രത മനസിലാകണമെങ്കിൽ മന്ത്രിമാർ വനമേഖലകളിൽ വന്ന് താമസിക്കണമെന്നും, നഷ്ടപരിഹാരവും ആശ്വസവാക്കുകളും പരിഹാരമല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചു.

ഇതിനിടെ ഇടുക്കി മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് അട്ടപ്പാടി ബോഡിച്ചാളയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം ഉണ്ടാക്കി. ഇന്ന് ഉച്ചയോടെയാണ് മൂന്നാറിലെ തേയില തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയത്.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബോട്ടാണിക്കൽ ഗാർഡന് സമീപം ഇറങ്ങിയ ആനകളെ ആർ ആർ ടി എത്തി തുരത്തി. പാലക്കാട് അട്ടപ്പാടി ബോഡിചാളയിൽ ഇറങ്ങിയ കാട്ടാന സൗരോർജ്ജ തൂക്കുവേലിയും കുടിവെള്ള പൈപ്പും തകർത്തു. പ്രദേശത്തെ കൃഷിയിടങ്ങളും ആന നശിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*