കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ കുട്ടികളിൽ തലച്ചോറിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും ഉന്മേഷമുള്ളവരാക്കുകയും ചെയ്യും.
വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി.
യുഎസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാല നടത്തിയൊരു പഠനത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നവരിൽ രക്തയോട്ടം മെച്ചപ്പെടുകയും അവർ ഉന്മേഷമുള്ളവരായും കണ്ടെത്തിയെന്ന് പറയുന്നു. വ്യായാമശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി.



Be the first to comment