ഷു​ഗറും പ്രഷറും കൊളസ്ട്രോളും 50 കഴിഞ്ഞാൽ പേരയ്ക്ക ഒഴിവാക്കേണ്ട

അൻപതു വയസു കഴിഞ്ഞാൽ ഷു​ഗറും പ്രഷറും കൊളസ്ട്രോളുമൊക്കെയായി പലവിധ ആശങ്കകളാണ്. ആരോ​ഗ്യകരമായ ഭക്ഷണമാണ് ഇവയെല്ലാം തടയാനും നിയന്ത്രിക്കാനുള്ള ഒരു വഴി. അതിനായി സൂപ്പർ ഫുഡുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിശദീകരിക്കുകയാണ് പോഷകാഹാര വിദ​ഗ്ധയായ ദീപ്സിഖ ജെയിൻ.

പലപ്പോഴും നമുക്ക് സുലഭമായി കിട്ടുന്ന പഴങ്ങളിൽ ശക്തമായ ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിനും ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച പഴമാണ് പേരയ്ക്ക. പേരയ്ക്കയിൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഭക്ഷ്യനാരുകൾ

പെക്റ്റിൻ പോലുള്ള ലയിക്കുന്ന ഭക്ഷ്യനാരുകൾ പേരയ്ക്കയിൽ ധാരാ‌ളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേക്കുള്ള ​ഗ്ലൂക്കോസ് ആ​ഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രമേഹരോ​ഗികളിലും പ്രീ-ഡയബറ്റിക്ക് അവസ്ഥയിലുള്ളവർക്കും ​ഗുണകരമാണ്. തൊലിയോടെ പേരയ്ക്ക കഴിക്കാൻ ശ്രദ്ധിക്കണം. തൊലിയിലാണ് ​ഗുണങ്ങൾ അധികവും അടങ്ങിയിരിക്കുന്നത്.

പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്ട്രോൾ കുറയ്ക്കുകയും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വിറ്റാമിൻ സി

വിറ്റാമിൻ സിയുടെ ധാരാളം അടങ്ങിയിട്ടുണ്ട് പേരയ്ക്കയിൽ. ഇത് ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*