പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനുമുൻപും അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.



Be the first to comment