‘പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഫലമല്ല; ജനവിധിയെ മാനിക്കുന്നു’; ബിനോയ് വിശ്വം

പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഫലമല്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതില്‍ നിന്ന് പാഠം പഠിക്കുമെന്നും പാഠം പഠിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. പ്രത്യേകിച്ചും സേവന വികസന മേഖലകളില്‍ ഈ ഗവണ്‍മെന്റ് സൃഷ്ടിച്ച മുന്നേറ്റം കേരളം കാണുന്നുണ്ട്. സാധാരണക്കാരെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അതെല്ലാം ചെയ്ത ഒരു ഗവണ്‍മെന്റിനോട് എന്തുകൊണ്ട് ജനങ്ങള്‍ ഇപ്രകാരം ചെയ്തുവെന്ന് പഠിക്കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തണമെന്നും അതില്‍ ഒരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാഠം പഠിക്കണം എന്നതിന് അതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബന്ധം ഉണ്ടായെന്നും അദ്ദേഹം വിലയിരുത്തി. ഏറെക്കാലമായി കാണുന്ന പ്രവണത ഇത്തവണയും ഉണ്ടായി. വരും ദിവസങ്ങളില്‍ മുന്നോട്ട് പോകുമ്പോള്‍ ഇടതു മൂല്യം ഉയര്‍ത്തി പിടിക്കും – അദ്ദേഹം പറഞ്ഞു. 

എംഎം മണി നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*