കേരള ടൂറിസത്തിനു വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശസഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലേക്കാണ് കുതിച്ചത്. 2025 ജൂൺവരെ ആറുമാസത്തെ കണക്ക് പ്രകാരം 1.23 കോടി (1,23,72,864) സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇതിൽ 1.19 കോടി (1,19,89,864) പേർ ആഭ്യന്തര സഞ്ചാരികൾ. വിദേശസഞ്ചാരികൾ 3,83,000.
നേരത്തെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലർ വെബ്ബിൻറെ റാങ്കിംഗിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സർക്കാരിൻറെ ഇൻക്രെഡിബ്ൾ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്തെത്തിയത്.



Be the first to comment