
ന്യൂഡല്‍ഹി: പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായബിഎസ്എന്‍എല്‍ . മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തില്‍ 280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ അറ്റാദായം.ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍, ബിഎസ്എന്‍എല്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തില്‍ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ നാലാമത്തെ പാദത്തില്‍ ഇത് മറികടക്കുകയായിരുന്നു. 2007 ന് ശേഷം മൂന്നാം പാദത്തിലാണ് കമ്പനി ആദ്യമായി ലാഭം നേടിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി രണ്ടാം പാദത്തിലും ലാഭം കൊയ്ത് കമ്പനി നേട്ടം ഇരട്ടിയാക്കിയത്.
ഈ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിരുന്നിട്ടും 2025 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ നോക്കിയാല്‍ കമ്പനി നഷ്ടത്തിലാണ്. 2247 കോടിയാണ് കമ്പനിയാണ് മൊത്തം നഷ്ടം. എന്നാല്‍ തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ ഗണ്യമായ കുറവുണ്ട്. 2024 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 5370 കോടിയായിരുന്നു. ഇതാണ് 2,247 കോടിയായി താഴ്ന്നത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും വര്‍ധിച്ചു. 2025 സാമ്പത്തികവര്‍ഷത്തില്‍ 7.8 ശതമാനം വര്‍ധനയോടെ 20,841 കോടിയായാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം വര്‍ധിച്ചത്.
Be the first to comment