ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. 40 സീറ്റുകൾ ആവശ്യപ്പെട്ടതായി സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
71 പേരുടെ ബിജെപി പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും ജനവിധി തേടും. 200ൽ അധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിൻ നബിൻ പറഞ്ഞു.
സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയ മഹാസഖ്യത്തിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. 40 സീറ്റുകളാണ് സിപിഐഎംഎൽ ആവശ്യപ്പെട്ടത്. 25 സീറ്റെങ്കിലും ലഭിക്കുമെന്നാണ് സിപിഐഎമ്മലിന്റെ പ്രതീക്ഷ. എൻ ഡി എയിൽ സീറ്റ് ചർച്ചകൾ നിലനിന്നിരുന്ന പ്രശ്നങ്ങൾ സൗഹാർദ്ദപരമായി പരിഹരിച്ചുവെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനും വ്യക്തമാക്കി.



Be the first to comment