ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 12 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്.

59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചു. ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇതിനിടെ ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദ്ദേശപത്രിക നൽകി. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ആർ ജെ ഡി സിറ്റിംഗ് സീറ്റായ രാഘോപൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്.

ആര്‍ജഡിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്നും നൂറ് ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിന് നേരിടുന്നതെന്നും സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ പറഞ്ഞു.

എൻഡിഎ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവും രാജ്യസഭാ എംപിയുമായ ഉപേന്ദ്ര കുശ്വാഹ അത്യപ്തി പ്രകടിപ്പിച്ചു. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എൻഡിഎയിൽ ഒന്നും ശരിയല്ല എന്നായിരുന്നു പ്രതികരണം. ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ ഒസാമ ഷഹാനിന് ആർജെഡി സീറ്റ് നൽകിയതായി ബിജെപി ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*