സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമ സഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്ക് ശേഷമാണ് ബിൽ ഇന്ന് വീണ്ടും സഭയിൽ എത്തുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർക്കും. ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.
ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ ആവശ്യം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോ എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
Be the first to comment