‘ആർഎസ്എസിന്റെ വിദ്യാഭ്യാസ രീതികൾ ഈ നാട് സ്വീകരിക്കില്ല; ഇടതുപക്ഷം കൊണ്ടുവന്ന കേരള മോഡൽ തുടരണം’; ബിനോയ് വിശ്വം

മുഖ്യമന്ത്രിയെ വേദിയിലിരുത്തി പിഎം ശ്രീയിൽ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസിന്റെ വിദ്യാഭ്യാസ രീതികൾ ഈ നാട് സ്വീകരിക്കില്ല. വിദ്യാദ്യാസത്തിൽ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. ഇടതുപക്ഷം കൊണ്ടുവന്ന കേരള മോഡൽ തുടരണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ചെറുപ്പത്തിലേ പിടികൂടുക എന്നതാണ് ആർഎസ്എസ് ശൈലി. എല്ലാ വർഗീയ ഭ്രാന്തും പഠിപ്പിക്കു. അവർ എന്നും നമ്മൾ എന്നും തരംതിരിക്കുന്നു. ക്ലാസ് മുറികളെ പിടികൂടുന്നുവെന്ന് ബിനോയ് വിശ്വം വിമർശിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് ഉജ്വല ചരിത്രമാണുള്ളത്. നമുക്ക് ആ വഴിയേ പോകാനാകുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുന്നപ്ര-വയലാർ വാരാചരണ സമാപനത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

നേരത്തെ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിച്ചിരുന്നു. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ. മുടക്കുന്നവരുടെ കൂടെയല്ലെന്നും വിമർശനം. 2016ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസർക്കാർ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*