കോൺഗ്രസ് പാർട്ടിയുടെ ഒരു കൈ വെൽഫയർ പാർട്ടിയുടെ തോളിലാണ്, അത് അവർ പരസ്യമായി പറഞ്ഞുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മറ്റൊരു കൈ ബി ജെ പി യുടെ തോളിൽ. ഒരു ഭാഗത്ത് മുസ്ലീം മത തീവ്രവാദവും മറു ഭാഗത്ത് ഹിന്ദു മതതീവ്രവാദവും. ഗാന്ധിയുടെ പാർട്ടിയ്ക്ക് ഇത് ശരിയോ?.
തരൂർ എല്ലാ ആഴ്ചയും ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കും. മോദി സ്തുതിയാണ് നടത്തുന്നത്. തരൂരിനെ പുറത്താക്കാൻ എന്തേ കോൺഗ്രസിന് ധൈര്യം ഇല്ല. ബി ജെ പിയുമായി ബന്ധം കൂടുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കാൻ എന്തു കൊണ്ട് കോൺഗ്രസിന് ധൈര്യം ഇല്ല. ഒരാൾക്ക് അല്ല ബി ജെ പിയുമായി ബന്ധം ഉള്ളത്.. കോൺഗ്രസിന് – ബി ജെ പി യുമായി യുള്ള രാഷ്ട്രീയ ഉൽപ്രേക്ഷയെ ജനം തിരിച്ചറിയും.
ലേബർകോഡ് വിഷയം, അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽ ഡി എഫ്. ആ അർത്ഥം മനസിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥൻന്മാരെ നിലക്ക് നിർത്തും. അതിന് കെൽപ്പുള്ള മന്ത്രിയാണ് ഉള്ളത്. ശബരിമല സ്വർണ്ണ കൊള്ളയിൽ ആരെയും രക്ഷിക്കില്ല. വിശ്വാസികളാട് ബഹുമാനവും, കുറും ഉണ്ട്. വിശ്വാസികൾക്ക് ഒപ്പമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. കമ്യൂണിസ്റ്റുകൾക്ക് വിശ്വാസികൾ മിത്രങ്ങളാണെന്ന് ബിനോയ് വിശ്വം. കുറ്റക്കാർ ആരായാലും ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment