ശബരിമല സ്വർണക്കൊള്ളയിൽ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന നേതാക്കൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ളയിൽ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന നേതാക്കൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ പോറ്റി കോട്ട തകർന്നു വീണു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടുതൽ മിണ്ടാത്തത് പ്രശ്നമാകുമെന്ന് ഭയന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

യുഡിഎഫ് കൺവീനർ, എംപി, ഉൾപ്പടെ ഉള്ളവർ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടുതൽ മിണ്ടിയാൽ പ്രശ്നം ആകുമെന്ന് യുഡിഎഫ് നേതാക്കൾക്ക് അറിയാം. മൗനം വിദ്വാന് ഭൂഷണം അതാണ് പ്രതിപക്ഷ നേതാവ് ഒന്നും മിണ്ടാത്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുറ്റം ചെയ്തത് ആരായാലും എൽഡിഎഫ് നടപടി എടുക്കും. പദ്മകുമാർ ആയാലും ശങ്കർദാസ് ആയാലും അങ്ങനെ തന്നെയാണെന്ന് അദേഹം വ്യക്തമാക്കി.

നുണ പ്രചരണം ആണ് യുഡിഎഫ് നടത്തുന്നത്. പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായി. ശബരിമലയിലെ ഒരു ചില്ലി കാശ് കളവ് ചെയ്തെന്ന് അറിഞ്ഞാൽ ഏത് പാർട്ടി ആയാലും വെറുതെ വിടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പോറ്റിയുടെ ബന്ധുക്കൾ ആരാണെന്ന് ഇപ്പോൾ ജനങ്ങൾ കാണുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. കാറ്റ് എൽഡിഎഫിന് അനുകൂലം ആണെന്നും മൂന്നാം എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും അദേഹം പറഞ്ഞു. മൂന്നാമുഴം അതിൻ്റെ ഭാഗമായി സംഭവിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*