ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണം, ഒപ്പ് ശേഖരണം നടത്തും; വീടുകളിൽ കയറി വിശ്വാസികളെ നേരിൽ കണ്ടു ബോധ്യപ്പെടുത്തും: പി കെ കൃഷ്ണദാസ്

ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണം – ഗൃഹസന്ദർശന പരിപാടിക്ക് ബിജെപി. ശബരിമല മകരവിളക്ക് തീർഥാടനം പ്രാഥമിക ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ലെന്ന് പി കെ കൃഷ്ണദാസ്. സർക്കാരും ദേവസ്വം ബോർഡും പൂർണ്ണമായി പിന്മാറിയ അവസ്ഥ. സ്വർണ മോഷണത്തിൽ അല്ലാതെ താൽപര്യമില്ല എന്ന് അവസ്ഥ. ശബരിമലയിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇതുവരെ ഒരു യോഗവും നടന്നിട്ടില്ല. എല്ലാം വർഷവും യോഗങ്ങൾ നടക്കാറുണ്ടായിരുന്നു. ഒരു മന്ത്രിമാരും യോഗം വിളിച്ചതായി ആർക്കും അറിയില്ല.. മുന്നൊരുക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങിയ അവസ്ഥ. അതിനെ യാദൃശ്ചികമായി കാണുന്നില്ല.

നീക്കങ്ങൾ ആസൂത്രിതമാണ്. ഉദ്യോഗസ്ഥർ കൈമലർത്തുന്ന അവസ്ഥ. ശബരിമല തീർത്ഥാടകരെ അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. പത്തനംതിട്ടയിൽ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്നില്ല. പകരം സൗകര്യം ഒരുക്കിയ കോന്നി മെഡിക്കൽ കോളേജിൽ ഒരു സംവിധാനവുമില്ല.

ശബരിമലയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട ഒപ്പ് ശേഖരണം നടത്തും. വീടുകളിൽ കയറി വിശ്വാസികളെ നേരിൽ കണ്ടു ബോധ്യപ്പെടുത്തും. കേരളത്തിൽ മാത്രമല്ല മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ക്യാമ്പയിൻ നടത്തുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*