ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.
കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയിൽ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക
കാട്ടാക്കട – പി കെ കൃഷ്ണദാസ്
മഞ്ചേശ്വരം – കെ സുരേന്ദ്രൻ
ഉദുമ -മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് – ബൽരാജ് എം
പയ്യന്നൂർ – എ പി ഗംഗാധരൻ
അഴീക്കോട് – കെ കെ വിനോദ് കുമാർ
കണ്ണൂർ – സി രഘുനാഥ്
മാനന്തവാടി – പി ശ്യാം രാജ്
സുൽത്താൻബത്തേരി- കവിത എ എസ്
വടകര – അഡ്വ. കെ ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി പി വിപിൻ ചന്ദ്രൻ
ക്വിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ
പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
ബാലുശ്ശേരി – സി പി സതീശൻ
എലത്തൂർ – ടി ദേവദാസ്
കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി റനീഷ്
ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
കുന്നമംഗലം – വി കെ സജീവൻ
ഷൊർണൂർ – സങ്കു ടി ദാസ്
ഒറ്റപ്പാലം – മേജർ രവി
മലമ്പുഴ – സി കൃഷ്ണകുമാർ
പാലക്കാട് – ശോഭാ സുരേന്ദ്രൻ
ചേലക്കര – കെ ബാലകൃഷ്ണൻ
മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
തൃശൂർ – പത്മജ വേണുഗോപാൽ
ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം
ദേവികുളം – എസ്. രാജേന്ദ്രൻ
പാലാ – ഷോൺ ജോർജ്
വൈക്കം- കെ അജിത്ത്
കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
പൂഞ്ഞാർ – പി സി ജോർജ്ജ്
അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ
ഹരിപ്പാട് – സന്ദീപ് വാചസ്പതി
ചെങ്ങന്നൂർ – എം വി ഗോപകുമാർ
തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്
കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്
കുന്നത്തൂർ – രാജി പ്രസാദ്
കൊട്ടാരക്കര – ആർ രശ്മി
ചാത്തന്നൂർ – ബി ബി ഗോപകുമാർ
ആറ്റിങ്ങൽ – അഡ്വ. പി സുധീർ
നെടുമങ്ങാട് – യുവരാജ് ഗോകുൽ
കഴക്കൂട്ടം – വി മുരളീധരൻ
വട്ടിയൂർക്കാവ് – ആർശ്രീലേഖ
നേമം – രാജീവ് ചന്ദ്രശേഖർ
പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ



Be the first to comment