വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം UDF നേതാക്കൾ അണിനിരന്ന പരിപാടിയിൽ മുരളീധരൻ്റെ അസാന്നിധ്യം ചർച്ചയായി.എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന വിശദീകരണവുമായി കെ മുരളീധരൻ രംഗത്ത് എത്തി. അതിനിടെ ഉദ്ഘാടന വേദിയിൽ പരാതിയുമായി ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ കുടുംബം എത്തി. നേതൃത്വം ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. സാമ്പത്തിക ബാധ്യത തീർത്തു തരാമെന്നായിരുന്നു നേതൃത്വം വാഗ്ദാനം ചെയ്തത്.

 

Be the first to comment

Leave a Reply

Your email address will not be published.


*