തരൂര്‍ മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്; എ പി അബ്ദുള്ളക്കുട്ടി

മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂറെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍. തയ്യില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം തന്നെ പുറത്താക്കിയത് നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ്. മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂര്‍. അദ്ദേഹത്തെയും കോണ്‍ഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത് എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

കേരള രാഷ്ട്രീയത്തില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുകയാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തിന്റെ രാഷ്ട്രീയമാണ് മോദി ഉയര്‍ത്തുന്നത്. ഇതൊരു കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തില്‍ വീശുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ചരിത്രവിജയം നേടും. കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി പാര്‍ട്ടി ഇത്തവണ കരുത്ത് തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*