ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിലെത്തി. ബിജെപി ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായാണ് നിതീൻ നബീൻ കേരളത്തിലെത്തുന്നത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിൻ നബീനെ ബിജെപി പ്രവർത്തകർ ആവേശകരമായ വരവേൽപ്പ് നൽകി. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിർന്ന നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു. നെടുമ്പാശേരി താജ് ഹോട്ടലില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗ ശേഷം അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലെത്തും.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ 4 മണിക്ക് നിതിന്‍ നബിന്‍ അഭിസംബോധന ചെയ്യും. വൈകിട്ട് 5ന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും.



Be the first to comment