മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 1600 പോയിന്റ് ആണ് താഴ്ന്നത്.73,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളര്‍ കടന്നിരിക്കുകയാണ്. പ്രധാനമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് എണ്ണവിലയുടെ കുതിപ്പ് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രൂപയിലും പ്രതിഫലിച്ച് തുടങ്ങി. ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ ബാധിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 90,152 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment