ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു

മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിലാണ് കരി ഓയിൽ ഒഴിച്ചത്. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. മുഹമ്മദ് റിയാസിനുള്ള ജന പിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് LDF ആരോപിച്ചു.

അതേസമയം കാസർഗോഡ് ഉദുമ മണ്ഡലത്തിലെ മൈലാട്ടിയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു. പുനഃസ്ഥാപിച്ച ബോർഡാണ് വീണ്ടും നശിപ്പിച്ചത്. ക‍ഴിഞ്ഞ മാർച്ച് 19ന് എൽ ഡി എഫിൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പുനഃസ്ഥാപിച്ച ബോർഡ് വീണ്ടും നശിപ്പിച്ചത്. മാർച്ച് 25ന് ആണ് വീണ്ടും ബോർഡ് സ്ഥാപിച്ചത്. ബോർഡ് നശിപ്പിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ബോർഡ് നശിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*