ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

ഉണക്കമുന്തിരി പാലിൽ കുതിർത്തു കഴിച്ചിട്ടുണ്ടോ? മുൻ കാലങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ആളുകൾ കുടിച്ചുകൊണ്ടിരുന്ന പാനീയമാണിത്. ഇത് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ബെസ്റ്റാണ്. പാലിൽ കുതിർത്ത ഉണക്കമുന്തിരി കൂടുതൽ മൃദുലമാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹന നാളത്തിൻ്റെ സുഗമമായ ചലനത്തിന് ഉണക്കമുന്തിരി വളരെ നല്ലതാണ്. വയറു വീക്കം കുറയ്ക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി പാലിൽ ചേർത്തു കുടിക്കുന്നത് സഹായിക്കും.

ചർമസംരക്ഷണം

ആരോഗ്യമുള്ള ചർമത്തിന് മികച്ച ഓപ്ഷനാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിലെ ആൻ്റിഓക്സിഡൻ്റുകൾ വാർദ്ധക്യ ലക്ഷണങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കും. കൂടാതെ പാലിലെ ലാക്റ്റിക് ആസിഡ് ചര്‍മത്തെ മൃദുവാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും.

ബലമുള്ള പല്ലുകൾക്കും അസ്ഥികൾക്കും

കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് ഈ പാനീയം. ഇത് അസ്ഥികള്‍ക്ക് ബലം നല്‍കാനും ദന്താരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി നല്ലതാണ്. ഇതിനൊപ്പം പാൽ കൂടി ചേർക്കുമ്പോൾ അതിൽ അടങ്ങിയ പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*