കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളിൽ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പോലീസിന്റെ സംശയം.

ഈ മേഖലയിൽ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പോലീസിന്റെ സംശയം. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കുകയുള്ളൂ.

Be the first to comment

Leave a Reply

Your email address will not be published.


*