
കോട്ടയത്ത് വിമലഗിരി പള്ളിക്ക് സമീപം പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന് മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു.
അപകടം നടന്നയുടനെ സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമെത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും കോട്ടയം ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക.
Be the first to comment