
ഒരു പൈസ ചെലവില്ലാത്ത കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചർമത്തിൽ ടാൻ അടിക്കുന്നത്. ചർമത്തിലെ കരിവാളിപ്പ് ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാവുന്നതാണ്.
കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചർമസുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചർമത്തിൽ അടഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും.
ചർമത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളിൽ കഞ്ഞിവെള്ളം വെറുതേ തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
Be the first to comment